ന്യൂദല്‍ഹി: ബോളിവുഡ് താരം ഇഷ ഷര്‍വാണി മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുന്നു.  വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിനെ ആസ്പദമാക്കി പ്രമോദ പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖി എന്ന ചിത്രത്തിലാണ് ഇഷ സുഹറ എന്ന കഥാപാത്രമായി എത്തുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായക കഥാപാത്രമായ മജീദായി വേഷമിടുന്നത്. സുഹറയായി വേഷമിടാന്‍ ഇഷ തയ്യാറാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്ന് സിനിമയുടെ പ്രൊഡക്ഷന്‍ ടീം പറയുന്നുണ്ട്. അന്യ ഭാഷാ ചിത്രങ്ങളില്‍ ലഭിക്കുന്ന ഗ്ലാമര്‍ വേഷത്തില്‍ നിന്നൊരു മാറ്റത്തിന് വേണ്ടിയാണ് സുഹറയെന്ന കഥാപാത്രമായി അഭിനയിക്കാന്‍ ഇഷ തയ്യാറായതെന്നും സൂചനയുണ്ട്. ഇഷ സുഭാഷ് ഖായ്യുടെ കിസ്‌ന എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തുന്നത്. മമ്മൂട്ടി ഇത് രണ്ടാം തവണയാണ് ഒരു ബഷീര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ സുഹറയെയും മജീദിനെയും കൂടാതെ ബഷീറിന്റെ പ്രസസ്ഥ കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, സൈനബ, പൊന്‍കുരുശ് തോമ എന്നിവരും ഉണ്ടാകും. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പ്രൊഡക്ഷന്‍ ടീം ഓഡിഷന്‍ തുടങ്ങിയിട്ടുണ്ട്. 35 പേരെ ഇതിനകം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞെന്ന്് പ്രൊഡക്ഷന്‍ ടീം അറിയിച്ചു.

 

Malayalam News

Kerala News in English