എഡിറ്റര്‍
എഡിറ്റര്‍
ബൊലേറോ വില്‍പ്പന 6.5 ലക്ഷം കടന്നു
എഡിറ്റര്‍
Saturday 2nd November 2013 1:19pm

bolero

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ബൊലേറോയുടെ വില്‍പ്പന ആറരലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ ഏറ്റവുമവധികം വില്‍പ്പനയുള്ള എസ്‌യുവി എന്ന പദവി ഏഴു വര്‍ഷമായി നിലനിര്‍ത്തുന്ന ബൊലേറോ 2000 ലാണ് ജൈത്രയാത്ര ആരംഭിച്ചത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഏറ്റവും വില്‍പ്പനയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനവും ബൊലേറോയ്ക്കുണ്ട്.

ടോപ്പ് സെല്ലിങ് പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ മാരുതിയുടെ ആള്‍ട്ടോ , ഡിസയര്‍ , സ്വിഫ്ട് , വാഗന്‍ ആര്‍ എന്നിവയ്ക്കു പിന്നില്‍ സ്ഥാനം ഉറപ്പിച്ച മഹീന്ദ്ര എസ്!യുവിയുടെ വില്‍പ്പന സെപ്റ്റംബറില്‍ 8,925 എണ്ണമായിരുന്നു.

2012 സാമ്പത്തികവര്‍ഷത്തെ വില്‍പ്പനയെ അപേക്ഷിച്ച് 17 ശതമാനം വളര്‍ച്ചയാണ് 2013 ല്‍ ബൊലേറോ കൈവരിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,17,665 എണ്ണമായിരുന്നു ബൊലേറായുടെ വില്‍പ്പന.

രണ്ടുവര്‍ഷം തുടര്‍ച്ചയായി ഒരു ലക്ഷത്തിലേറെ വില്‍പ്പന നേടിയ ഏക എസ്!യുവിയും ബൊലേറോ തന്നെ.

കഴിഞ്ഞ വര്‍ഷം ടിഎന്‍എസ് സംഘടിപ്പിച്ച ഉപഭോക്തൃ സംതൃപ്തി കണക്കെടുപ്പിലും മുന്‍പന്തിയിലായിരുന്നു ബൊലേറോ. വിലയ്ക്കനുസരിച്ചുള്ള മൂല്യം , താങ്ങാനാവുന്ന വില , കുറഞ്ഞ പരിപാലനച്ചെലവ് , ഉയര്‍ന്ന റീ സെയില്‍ വാല്യു എന്നിവയെല്ലാം ബൊലേറോയുടെ ജനപ്രീതി കൂട്ടിയ ഘടകങ്ങളാണ്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ക്കും ഇഷ്ടങ്ങള്‍ക്കുമനുസരിച്ച് ബൊലേറോ മാറ്റം ഉള്‍ക്കൊണ്ടതാണ് ഈ വിജയത്തിന്റെ രഹസ്യമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടിവ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് പ്രവിണ്‍ ഷാ പറഞ്ഞു.

2000 ഓഗസ്റ്റിലായിരുന്നു ബൊലേറോ വിപണിയിലെത്തിയത്. നിരവധി പരിഷ്‌കാരങ്ങളോടെ 2011 ല്‍ പുറത്തിറങ്ങിയ മോഡലാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്.

മൂന്ന് വകഭേദങ്ങളുള്ള ബെലേറോയ്ക്ക് 62 ബിഎച്ച്പി  195 എന്‍എം ശേഷിയുള്ള 2.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. രണ്ട് വീല്‍ െ്രെഡവ് വാഹനത്തിന് അഞ്ച് സ്പീഡ് മാനുവല്‍ ടൈപ്പാണ് ഗീയര്‍ബോക്‌സ്.

എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലീറ്ററിന് 15.96 കിമീ. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 6.90 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

Autobeatz

Advertisement