Categories

ബോഡിഗാര്‍ഡ് 21ന് എത്തും; ആഗതന്‍ വൈകും

watch video ദിലീപും നയന്‍താരയും ഒരുമിക്കുന്ന ബോഡിഗാര്‍ഡ് 21ന് തിയേറ്ററുകളിലെത്തും. സിദ്ധിക്കിന്റെ ചിത്രത്തില്‍ ദിലീപ് ആദ്യമായി അഭിനയിക്കുന്നത്. സിനിമയില്‍ ദിലീപ് ജയകൃഷ്ണനായാണ് എത്തുന്നത്.

ഗുണ്ടകളോടാണ് ജയകൃഷ്ണന് ഇഷ്ടം. നാട്ടില്‍ അറിയപ്പെടുന്ന ഗുണ്ടകളോടൊപ്പം അയാളുടെ സഹായിയായി കഴിയുകയാണ് അയാള്‍. മിടുക്കനായ ഗുണ്ടയെക്കുറിച്ച് ജയകൃഷ്ണന്‍ അറിഞ്ഞ ജയകൃഷ്ണന്‍ അയാളുടെ സമീപത്തേക്ക് പോയി. പുന്നയൂര്‍ കടവിലെ അശോകനായിരുന്നു ആ ഗുണ്ടാ തലവന്‍.

സുന്ദരിയായ അമ്മു എന്ന പെണ്‍കുട്ടിയെ ജയകൃഷ്ണന്‍ കണ്ടുമുട്ടുന്നതോടെ സിനിമയുടെ ചിത്രം മാറുന്നു.

നയന്‍ താരയാണ് അമ്മുവായെത്തുന്നത്. പുന്നയൂര്‍ കടവിലെ അശോകനായി തമിഴ് നടന്‍ ത്യാഗരാജന്‍ അഭിനയിക്കുന്നു. ന്യൂദല്‍ഹിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ത്യാഗരാജന്റെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ബോഡിഗാര്‍ഡിലേത്.

മലയാള സിനിമയില്‍ രംഗങ്ങളിലൂടെ കാവ്യം രചിക്കുന്ന എസ് കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം നല്‍കിയത്. ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജനാര്‍ദ്ദനന്‍, അനില്‍ മുരളി, നന്ദു, കലാഭവന്‍ റഹ്മാന്‍, ഉണ്ടപ്പക്രു, ഡോക്ടര്‍ റോണി, ഷാ, അപ്പാരാജ, അനിയപ്പന്‍, ബൈജു എഴുപുന്ന, സീമ ജി. നായര്‍, സീനത്ത്, ഡാല്‍മ വൈജയന്തി, മാസ്റ്റര്‍ അജയ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജോണി സാഗരിക സിനിമാ സ്‌ക്വയറിന്റെ ബാനറില്‍ ജോണി സാഗരിഗയാണ് നിര്‍മ്മാതാവ്.

21ന് തന്നെ റിലീസ് ചെയ്യാനിരുന്ന ദിലീപിന്റെ ‘ആഗതന്‍’ റിലീസ് ഫെബ്രുവരി 11 ലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു ദിലീപ് ചിത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കമല്‍ സംവിധാനം ചെയ്യുന്ന ആഗതനില്‍ ചാര്‍മിയാണ് നായിക. തമിഴ് നടന്‍ സത്യരാജ്, സെറീന വഹാബ് എന്നിവരും മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.