ദുബായ്: യു എ ഇ പ്രസിഡന്റിന്റെ സഹോദരനും അബുദാബി ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി എം ഡിയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ നെഹ്യാന്റെ മൃതദേഹം കാണ്ടെത്തി. നാല് ദിവസം മുമ്പ് മൊറോക്കോയിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് ഷെയ്ഖ് അഹമ്മദിനെക്കുറിച്ച് വിവരമില്ലായിരുന്നു. മൊറോക്കോ, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധരാണ് നഹ്യാന്റെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തിയത്.

അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഷെയ്ഖിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ യു എ ഇയില്‍ ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചു.