എഡിറ്റര്‍
എഡിറ്റര്‍
അനാഥ കുടുംബത്തിന് ഡോ. ബോബി ചെമ്മണൂര്‍ വീട് നിര്‍മ്മിച്ചു നല്‍കി
എഡിറ്റര്‍
Saturday 21st January 2017 12:00am

 

bobyവയനാട്: പുല്‍പ്പള്ളി കാര്യംപാതിക്കുന്നിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്വന്തമായി വീടായി. ഈ കുടുംബത്തിന്റെ ദയനീയസ്ഥിതി മനസിലാക്കി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉടമയും പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ ആണ് സഹായവുമായി മുന്നോട്ടുവന്നത്.

ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിനുള്ളിലായിരുന്നു സന്ധ്യയും രണ്ടരവയസുള്ള രണ്ട് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. വനത്തോടുചേര്‍ന്ന അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ ഭയന്നാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.

3മാസത്തിനുള്ളില്‍ വീടുപണിപൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം ബോബി ചെമ്മണ്ണൂര്‍ നിറവേറ്റി.

പുല്‍പ്പള്ളി കാര്യംപാതിക്കുന്നില്‍വെച്ചു നടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ വീടിന്റെ താക്കോല്‍ സന്ധ്യയ്ക്ക് കൈമാറി. ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വാര്‍ഡ് മെമ്പര്‍ രമേശ്, പ്രമുഖ രാഷ്ട്രീയ നേതാക്കളായ ഷാജി ദാസ്, പി.എസ് രാമചന്ദ്രന്‍, ഷുക്കൂര്‍, പി.ജെ ചാക്കോച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement