എഡിറ്റര്‍
എഡിറ്റര്‍
‘മലയാളത്തിലെ ഉപ്പിലിട്ട നെല്ലിയ്ക്ക’യില്‍ ബാബുരാജും ബോബ് മാര്‍ലിയും
എഡിറ്റര്‍
Saturday 29th March 2014 2:35pm

nellikka

മലയാളത്തിലെ എക്കാലത്തെയും പ്രിയ സംഗീതജ്ഞന്‍ ബാബുരാജും ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയും ഒന്നിയ്ക്കുന്ന മലയാള ചിത്രം! സംഗീതത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളിലെ പ്രതിഭകള്‍ ഒന്നിയ്ക്കുന്നത് ‘മലയാളത്തിലെ ആദ്യത്തെ ഉപ്പിലിട്ട സിനിമ നെല്ലിയ്ക്ക’യിലൂടെ.

ബാബുരാജിന്റയും ബോബ് മാര്‍ലിയൂടെയും ആരാധാകരായ രണ്ട് തലമുറയിലെ വ്യക്തികളുടെ കഥയാണ് നെല്ലിക്കയിലൂടെ പറയുന്നത്. കോഴിക്കോടിന്റെ പഴയകാലമാണ് ചിത്രത്തില്‍ പ്രമേയമാവുന്നത.്  ബാബുരാജിനെ ആരാധിയ്ക്കുന്ന അച്ഛനും ബോബ് മാര്‍ലിയുടെ ആരാധകനായ മകനും. സംഗീതഭ്രമമുള്ള കോഴിക്കോടിന്റെ രണ്ട് തലമുറകളുടെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

ശശികുമാറാണ് ചിത്രത്തില്‍ ബാബബുരാജിന്റെ ആരാധകനായ ഹരിദാസിന്റെ വേഷം ചെയ്യുന്നത്. ലൗഡ് സ്പീക്കറിലെ അഭിനയത്തിന് ശേഷം ശശികുമാര്‍ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്. ദീപക് ആണ് മകന്റെ കഥാപാത്രമായ ബാലുവിനെ അവതരിപ്പിയ്ക്കുന്നത്. ആസിഫ് അലിയായിരുന്നു ആദ്യം ആ ക്ഥാപാത്രത്തെ അവതരിപ്പിയ്ക്കാനിരുന്നത്.

ഇവര്‍ക്കൊപ്പം അതുല്‍ കുല്‍ക്കര്‍ണ്ണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. ബോളിവുഡിലെ റണ്‍, രംഗ് ദേ ബസന്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായനാണ് അതുല്‍ കുല്‍ക്കര്‍ണ്ണി. മലയാളത്തില്‍ ആദ്യമായാണ് അതുല്‍ കുല്‍ക്കര്‍ണ്ണി അഭിനയിയ്ക്കുന്നത്. പ്രശസ്ത റേഡിയോ ജോക്കി ഷാന്‍, ഭഗത് എന്നിവരും ചിത്രത്തിലുണ്ട്്.

ഷട്ടര്‍ ഉള്‍പ്പെടെ മുപ്പതോളം സിനിമകളില്‍ എഡിറ്റിങ്ങ് ചെയ്ത ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്. പി.ആര്‍ അരുണാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ക്യാമറമാന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ്.കുമാറാണ് ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത്.

Advertisement