എഡിറ്റര്‍
എഡിറ്റര്‍
ബോബ് ബ്രയാന്‍ സാനിയയുടെ പുതിയ മിക്‌സഡ് ഡബിള്‍സ് പങ്കാളി
എഡിറ്റര്‍
Thursday 1st November 2012 4:08pm

കൊല്ലം: അമേരിക്കയുടെ ബോബ് ബ്രയാന്‍ സാനിയ മിര്‍സയുടെ പുതിയ മിക്‌സഡ് ഡബിള്‍സ് പങ്കാളി. ആദ്യമായാണ് സാനിയ തന്റെ പുതിയ ഡബിള്‍സ് പങ്കാളിയുടെ പേര് വെളിപ്പെടുത്തുന്നത്.

പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലുള്ള സഖ്യമാണ് ബോബ് ബ്രയാനും സഹോദരന്‍ മൈക്ക് ബ്രയാനും ചേര്‍ന്നുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബോബ്-സാനിയ സഖ്യം കളത്തിലിറങ്ങും.

Ads By Google

നേരത്തെ മഹേഷ് ഭൂപതിയായിരുന്നു സാനിയയുടെ മിക്‌സഡ് ഡബിള്‍സ് പങ്കാളി. ഭൂപതിയുമായി സൗഹൃദം തുടരുമെന്നും ഒരുമിച്ച് കളിക്കില്ലെന്ന് താന്‍ പറയുന്നില്ലെന്നും സാനിയ പറഞ്ഞു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ലിയാന്‍ഡര്‍ പെയ്‌സിനൊപ്പമാണ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ കളത്തിലിറങ്ങിയത്.

കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ മുഖ്യാതിഥിയായി കേരളത്തിലെത്തിയ സാനിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Advertisement