ധാക്ക: വടക്കന്‍ ബംഗ്ലാദേശില്‍ യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി 35 പേര്‍ മരിച്ചു. പത്ത് പേരേ കാണാതായിട്ടുണ്ട്. സുനംഗഞ്ച് ദജില്ലയിലെ സുര്‍മ നദിയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

ബോട്ട് മണല്‍പൂണ്ടുകിടന്നിരുന്ന ട്രോളറിലിടിച്ച് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബോട്ടില്‍ അമ്പത് യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബംഗ്ലാദേശില്‍ ഈവര്‍ഷ നടന്ന ബോട്ടപകടങ്ങളില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.