കൊല്ലം: ബോട്ടിന് അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു. കാവനാട് അരവിള കൊലശ്ശേരിവീട്ടില്‍ ഷാജി ആണ്് മരിച്ചത്. ഇയാളെ ഞാറാഴ്ച വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു.

ഇതിനെത്തുടര്‍ന്ന ഫയര്‍ഫോഴ്‌സും പോലീസും കായലില്‍ തെരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചയോടെ ഷാജിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.