ഖര്‍ത്തൂം: ഇരുന്നൂറോളം അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ട് മുങ്ങി 197പേര്‍ മരിച്ചു. സുഡാന്‍ തീരത്ത് ചെങ്കടലിലാണ് അപകടമുണ്ടായത്. തീപിടിച്ച ബോട്ട് മുങ്ങുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബോട്ട് ഉടമസ്ഥരായ നാല് യെമന്‍ സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. 247 അനധികൃത യാത്രക്കാരുമായി പോകുകയായിരുന്ന മറ്റൊരു ബോട്ട് പിടികൂടുകയും ചെയ്തു. സൊമാലിയ, സുഡാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.