എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡമാനില്‍ യാത്രാ ബോട്ട് മുങ്ങി; 28 മരണം
എഡിറ്റര്‍
Sunday 26th January 2014 8:18pm

andaman-and-nicobar

പോര്‍ട്ട്ബ്ലയര്‍: ആന്‍ഡമാന്‍ ദ്വീപില്‍ യാത്രാ ബോട്ട് മുങ്ങി. ഇതുവരെയിയി 28 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്.
രക്ഷപ്പെടുത്തി ഏഴു പേരെ ജി.ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണ്.

57 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. ഇന്ന് വൈകുന്നേരം നാലിനായിരുന്നു അപകടം. 21 പേരെ രക്ഷപ്പെടുത്തി.

പോര്‍ട്ട് ബ്‌ളെയറിനും നോര്‍ത്ത് ബേയ്ക്കും ഇടയിലുള്ള കപ്പല്‍ ചാലിലാണ് അപകടം. അപകട സമയത്ത് അമ്പതിലേറെ പേര്‍ ബോട്ടിലുണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് അപകടം. അപകട കാരണം വ്യക്തമല്ല.

നാവികതീരദേശ സേനകളുടെ രണ്ട് ഹെലികോപ്റ്ററുകളും മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രദേശത്തെ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Advertisement