എഡിറ്റര്‍
എഡിറ്റര്‍
നഷ്ടപരിഹാരം ലഭിച്ചു; ഇറ്റാലിയന്‍ നാവികര്‍ക്ക് ദൈവനാമത്തില്‍ മാപ്പുനല്‍കുന്നെന്ന് ബോട്ടുടമ
എഡിറ്റര്‍
Friday 27th April 2012 4:59pm

കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡി കോടതിയില്‍ മൊഴിമാറ്റി.  ഇറ്റാലിയന്‍ നാവികരില്‍ നിന്നും നഷ്ടപരിഹാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊഴിമാറ്റല്‍.

ഇറ്റാലിന്‍ നാവികരെ വിചാരണ ചെയ്യരുതെന്നും നാവികര്‍ക്ക് ദൈവനാമത്തില്‍ മാപ്പുനല്‍കുന്നതായും ഫ്രെഡി ലോക് അദാലത്തിനു മുമ്പാകെ അറിയിച്ചു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നാവികര്‍ ബോധപൂര്‍വ്വം വെടിവച്ചതാണെന്ന മൊഴിയും ഫ്രെഡി തിരുത്തിയിട്ടുണ്ട്.

എന്റിക്ക ലെക്‌സിയില്‍ നിന്നും ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചപ്പോള്‍ താനടക്കമുള്ളവര്‍ ഗാഢനിദ്രയിലായിരുന്നുവെന്ന് ഫ്രെഡി മൊഴി നല്‍കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നത്.

കാല്ലപ്പെട്ട വാലന്റൈനാണ് ഈ സമയം ബോട്ട് നിയന്ത്രിച്ചിരുന്നതെന്നും ഫ്രഡി പുതിയ മൊഴിയില്‍ പറയുന്നു. ഇത് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ദുര്‍ബലപ്പെടുത്തുന്നതാണ് സൂചനയുണ്ട്.

ഇറ്റാലിയന്‍ അധികൃതരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 17 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് ഫ്രെഡി കൈപ്പറ്റിയത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സന്നദ്ധനാണെന്ന് കാണിച്ച് ഫ്രെഡി രാവിലെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ലോക് അദാലത്തിനു മുമ്പാകെ ഉച്ചകഴിഞ്ഞ രണ്ടു മണിയോടെയാണ് ഒത്തുതീര്‍പ്പിലെത്തിയത്. ഇതുപ്രകാരം 17 ലക്ഷം രൂപയുടെ ഡിഡി ഇറ്റാലിയന്‍ ബോട്ടുടമയ്ക്ക് നല്‍കി.

Malayalam News

Kerala News in English

Advertisement