വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സ്വകാര്യ ഏജന്‍സിയുടെ ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചതായി സംശയം. കൃഷ്ണഗോദാവരി നദികള്‍ സംഗമിക്കുന്ന പവിത്ര സംഗമ സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്്. 12 പേരെ സമീപത്തുണ്ടായ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് കരക്കെത്തിച്ചു.

38 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഇതുവരെ 11 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ആന്ധ്ര ഡിജിപി സാംഭശിവ വ്യകതമാക്കി. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദൈനംദിന ചടങ്ങായ പവിത്ര ഹരാതി ദര്‍ശിക്കാനായി ഭവാനി ദ്വീപില്‍ നിന്നും പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ താങ്ങാവുന്നതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രകാശം ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ജില്ലാ കളക്ടര്‍ ബി ലക്ഷ്മികാന്തവും സ്ഥലത്തെത്തിയിട്ടുണ്ട്.