പറ്റ്‌ന: ബിഹാറിലെ ബുച്ചാര്‍ ജില്ലയില്‍ ഗംഗാ നദിയില്‍ ബോട്ടുമുങ്ങി 36 പേര്‍ മരിച്ചു. ഞായറാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. ബലിയയില്‍ നിന്നും ഡല്ലപ്പൂരിലേക്ക് പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്.

ബോട്ടില്‍ 80 ലധികം ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അനുവദനീയമായതിലും അധികം ആളുകള്‍ ബോട്ടില്‍ കയറിയതാണ് അപകടത്തിന് കാരണമായത് എന്ന് പോലീസ് പറഞ്ഞു. അതിനിടെ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുലക്ഷം രൂപാവീതം നല്‍കുമെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു.

Subscribe Us: