സിഡ്‌നി: ആസ്‌ട്രേലിയയിലെ ക്രിസ്ത്മസ് ദ്വീപില്‍ ബോട്ട് പാറക്കെട്ടിലിടിച്ചു മുങ്ങി 22  പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാഖില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.

ശക്തമായ കാറ്റിനെത്തുടര്‍ന്നുണ്ടായ തിരയിളക്കമാണ് അപകടത്തിന് കാരണമായത്. ബോട്ടില്‍ 80പേരുണ്ടായിരുന്നു.രക്ഷപ്പെട്ട പലരുടേയും അവസ്ഥ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.