Categories

Headlines

കൊച്ചി മെട്രോറെയില്‍ ലിമിറ്റഡിന്റെ ബോര്‍ഡ് യോഗം ഇന്ന്

 

കൊച്ചി: കൊച്ചി മെട്രോറെയില്‍ ലിമിറ്റഡിന്റെ നിര്‍ണ്ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് റവന്യൂടവറിലുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഓഫീസിലാണ് യോഗം.

കൊച്ചി മെട്രോയുടെ നിര്‍മ്മാണ കരാര്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിയ്ക്കണമെന്ന മന്ത്രിസഭാ തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. നേരത്തെയും സമാനമായതീരുമാനം സംസ്ഥാനമന്ത്രിസഭ കൈക്കൊണ്ടിരുന്നെങ്കിലും ഡി.എം.ആര്‍.സിക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന തരത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

Ads By Google

കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഡി.എം.ആര്‍.സിക്ക് കരാര്‍ നല്‍കുന്നതില്‍ തടസ്സമുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പദ്ധതി ഏറ്റെടുത്ത് നടത്താന്‍ കഴിയുമെന്ന് ഇ ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിക്കുകയും ചെയ്തു.

ആഗോള ടെന്റര്‍ ഒഴിവാക്കി ഡി.എം.ആര്‍.സിയെ പദ്ധതിയുടെ നിര്‍മ്മാണകരാര്‍ ഏല്‍പ്പിച്ചാല്‍  ജപ്പാന്‍ അന്താരാഷ്ട്ര കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ(ജെയ്‌കെ) സാമ്പത്തികസഹായം നഷ്ടമാകുമെന്നാണ് ചിലരുടെ ആശങ്ക. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കെ.എം.ആര്‍.എല്‍ ജെയ്‌കെക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കൊച്ചി മെട്രോയ്ക്ക് വേണ്ടി കൂടുതല്‍ സമയം കാത്തിരിക്കാന്‍ കഴിയില്ലെന്ന് ഡി.എം.ആര്‍.സിയും ഇ ശ്രീധരനും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇ.ശ്രീധരന്റെയും ഡി.എം.ആര്‍.സിയുടെയും ഈ നിലപാടാണ് ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ നിര്‍ണായകമാക്കുന്നത്.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട