എഡിറ്റര്‍
എഡിറ്റര്‍
ഫയാസിന്റെ ബി.എം.ഡബ്ല്യു കാര്‍ കസ്റ്റഡിയിലെടുത്തു
എഡിറ്റര്‍
Tuesday 12th November 2013 5:05pm

fayas-with-car

കോഴിക്കോട്: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസിന്റെ ബി.എം.ഡബ്ല്യു കാര്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതാണ് ഈ കാര്‍.

കോഴിക്കോട് നിന്നാണ് ആഡംബരവാഹനം കസ്റ്റഡിയിലെടുത്തത്.

നിലമ്പൂര്‍ സ്വദേശിയായ ഹാജിറാസ് കുടക്കരയുടെ പേരിലാണ് കാര്‍.

കഴിഞ്ഞ മാസം നെടുമ്പാശേരിയില്‍ പര്‍ദയ്ക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ച് കടത്തിയതിന് രണ്ട് സ്ത്രീകള്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഫയാസ് കുടുങ്ങിയത്.

നെടുമ്പാശേരി കൂടാതെ കരിപ്പൂര്‍, മംഗലാപുരം, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നും ഫയാസിന്റെ ആളുകള്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും  ഇതുവരെ ആരും പേര് പുറത്തുവിട്ടിരുന്നില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ വിമാനത്താവളങ്ങള്‍ വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയതായാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

ആഭ്യന്തരവിപണിയില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങിയതോടെയാണ് ഫയാസ് സ്വര്‍ണകടത്ത് തുടങ്ങിയതെന്നാണ് സൂചനകള്‍.

Advertisement