ചിക്കാഗോ: സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച വരുത്തിയതിന് ബി.എം.ഡബ്യുവില്‍ നിന്ന്  3 മില്ല്യണ്‍ പിഴ ഈടാക്കുന്നു.

യുഎസിലെ സേഫ്റ്റി റെഗുലേഷന്‍ അതോറിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. ഫെഡറല്‍ സേഫ്റ്റി റെഗുലേറ്റര്‍സ് 2010 മുതല്‍ ആരംഭിച്ച അന്വേഷണത്തിലാണ് ബി.എം. ഡബ്യു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വേണ്ടത്ര വിവരങ്ങള്‍ രേഖപെടുത്തിയിട്ടില്ലന്ന് കണ്ടെത്തിയത്.

റിപ്പോര്‍ട്ടുകളിലെ വിവരങ്ങളുടെ അഭാവത്തെ തുടര്‍ന്ന് മുപ്പതുദിവസം കൂടുമ്പോള്‍ അപ്‌ടേറ്റുചെയ്യേണ്ടതായി വരാറുണ്ട്. 2010ല്‍ ബി.എം.ഡബ്ല്യു ന്റെ 16 റീകോള്‍സിന്റെ കാര്യത്തില്‍ വ്യാപകമായി ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചതായി നാഷണല്‍ ഹൈവെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ അറിയിച്ചു. തുടര്‍ന്നും ബി.എം.ഡബ്ല്യു നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കനത്ത നടപടികള്‍ നേരിടേണ്ടിവരും.

യുഎസ് നിയമപ്രകാരം റിപ്പോര്‍ട്ടുകളിലെ വീഴ്ച്ചകള്‍ അഞ്ചു ദിവസങ്ങള്‍ക്കിടയില്‍ പരിഹരിക്കാന്‍ വാഹനനിര്‍മ്മാതാക്കള്‍ ബാധ്യസ്ഥരാണ്. വാഹനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലന്ന് നാഷണല്‍ ഹൈവെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി റെഗുലേറ്ററിനെ ഉദ്ധരിച്ചുകൊണ്ട് തലവന്‍ ഡേവിഡ് സ്ട്രിക്ക്‌ലാന്റ് അഭിപ്രായപ്പെട്ടു.

എന്നാല്‍ ആരോപിക്കപെട്ട 16കുഴപ്പങ്ങള്‍ ഉള്ള 339,000 വാഹനങ്ങളില്‍ ഇതുവരെ യാതൊരു അപകടങ്ങളും ഉണ്ടായിട്ടില്ല. എങ്കിലും ബി.എം.ഡബ്ല്യു ബന്ധപെട്ട വിവരങ്ങള്‍ റെഗുലേറ്ററിങ് അതോറിറ്റിയേയോ ഉപഭോക്താക്കളെയും അറിയിച്ചില്ല. വാഹനസുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വീഴ്ച്ഛ വരുത്തിയതിന് ടൊയോറ്റ ക്ക് 48.8 മില്ല്യണ്‍ പിഴ വിധിച്ചിരുന്നു. ബി.എം.ഡബ്ല്യു ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Malayalam News

Kerala News In English