Categories

ബി.എം.ഡൃബ്‌ള്യൂ മിനി കൂപ്പര്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ന്യൂദല്‍ഹി: ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്യു ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നു. ജനുവരിയില്‍ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ച ചെറുആഢംബര കാറായ മിനി കൂപ്പര്‍ അടുത്ത വര്‍ഷം ഇന്ത്യയിലിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആഡംബര കാറിന് 25 ലക്ഷമാണ് വില.

കാറിന്റെ വില്‍പ്പനക്കായി പുതിയ ഡീലര്‍ ഷോപ്പുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ആദ്യപടിയായി ദില്ലിയിലും മുംബൈയിലും ഓരോ ഔട്ട് ലെറ്റുകള്‍ തുറക്കും. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ട് ഡീലര്‍ഷോപ്പുകള്‍ തുറക്കും. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് പരിചിതമായ ഈ മോഡലിന് നല്ല വില്‍പ്പനയുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പൂര്‍ണ്ണമായും നിര്‍മ്മിച്ച് വിപണിയിലിറക്കാനുദ്ദേശിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ ആഢംബര കാര്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് ബി.എം.ഡൃബ്‌ള്യൂ. 2009മുതല്‍ രാജ്യത്തെ ആഢംബര കാര്‍ വിപണിയുടെ 40 ശതമാനം കയ്യാളുന്നത് കമ്പനിയാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ മാസം വരെ 7,152 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. വര്‍ഷാവസാനത്തോടെ 10,000 കാറുകള്‍ വിറ്റഴിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വില്‍പ്പനയുടെ മുപ്പത്തഞ്ച് ശതമാനവും എക്‌സ് മോഡല്‍ എസ്.യു.വിയാണ് കയ്യടക്കി വച്ചിരിക്കുന്നത്. എക്‌സ് വണ്‍ മോഡലിനും തരക്കേടില്ലാത്ത വില്‍പ്പനയുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.