മുംബൈ: ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ല്യൂ ഇന്ത്യന്‍ വാഹനവിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. വിവിധ സംസ്ഥാനങ്ങളിലായി കാര്‍ വിതരണ പ്ലാന്റ സ്ഥാപിക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതുവര്‍ഷത്തില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ വിതരണപ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഡീലര്‍ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2012 ആകുമ്പോഴേക്കും 1.8 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് നീക്കം.