എഡിറ്റര്‍
എഡിറ്റര്‍
ബി.എം.ഡബ്ല്യു സ്‌പോര്‍ട്‌സ് കാറായ സി 4 ( Z4) ന്റെ നവീകരിച്ച പതിപ്പ്
എഡിറ്റര്‍
Sunday 17th November 2013 9:26am

bmw

പൂര്‍ണ്ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്ത് വിപണിലെത്തുന്ന സി 4 റോഡ്സ്റ്ററിന്റെ അടിസ്ഥാന വകഭേദത്തിന് 68.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ആഡംബരം കൂടുതലുള്ള ഡിസൈന്‍ പ്യുര്‍ ട്രാക്ഷന്‍ പാക്കേജ് എന്ന മുന്തിയ വകഭേദത്തിനിത് 69.90 ലക്ഷം രൂപ. മെഴ്‌സിഡീസ് ബെന്‍സ് എസ്എല്‍കെ , ഔഡി ടിടി എന്നിവയുമായാണ് സി 4 മത്സരിക്കുന്നത്.

നേരിയ മാറ്റമുള്ള കിഡ്‌നി ഗ്രില്‍ , എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള പുതിയ ഹെഡ്!ലാംപുകള്‍ , പുതിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ , പുനര്‍രൂപകല്‍പ്പന ചെയ്ത് മുന്‍ ബമ്പര്‍  അലോയ് വീലുകള്‍ എന്നിവയാണ് മാറ്റങ്ങള്‍ .

ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന ഹാര്‍ഡ് ടോപ് റൂഫാണ് സി 4 ന്. മണിക്കൂറില്‍ 40 കിമീ വേഗത്തില്‍ പോകുമ്പോഴും റൂഫ് നീക്കാം. ഇതിനായി ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി പത്തൊമ്പത് സെക്കന്‍ഡ് കൊണ്ട് റൂഫ് പിന്നിലേക്ക് മടങ്ങും.

ലെതര്‍ അപ്‌ഹോള്‍സ്റ്ററിയ്ക്ക് സണ്‍ റിഫ്‌ലക്ടിവ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ നേരിട്ട് സൂര്യപ്രകാശം പതിച്ചാലും സീറ്റിന് ചൂട് പിടിക്കില്ല. ടോപ് ലെസ് കാറിന്റെ യാത്രാസുഖം പരിപൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഇത് സഹായിക്കും.

പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളൂ. ഇരട്ട ടര്‍ബോ ചാര്‍ജറുള്ള 2,979 സിസി ആറ് സിലിണ്ടര്‍ എന്‍ജിന്‍ 306 ബിഎച്ച്പി കരുത്ത് നല്‍കും. പൂജ്യത്തില്‍ നിന്നു 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 5.1 സെക്കന്‍ഡ് മാത്രം.

ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുള്ള റിയര്‍ വീല്‍ െ്രെഡവ് കാറിന് മണിക്കൂറില്‍ 250 കിമീ ആണ് പരമാവധി വേഗം. നാല് എയര്‍ ബാഗുകള്‍ , എബിഎസ് , ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സുരക്ഷാസംവിധാനങ്ങളില്‍ പെടുന്നു.

െ്രെഡവിങ് അനുഭവത്തില്‍ മാറ്റം വരുത്തുന്നതിന് കംഫര്‍ട്ട് , സ്‌പോര്‍ട് , സ്‌പോര്‍ട് പ്ലസ് എന്നീ െ്രെഡവിങ് മോഡുകള്‍ സി 4 ല്‍ നല്‍കിയിട്ടുണ്ട്.

8.8 ഇഞ്ച് വലുപ്പമുള്ള സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയില്‍ നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുങ്ങിയ പാര്‍ക്കിങ് സ്ഥലത്തുപോലും വണ്ടി കയറ്റിയിടുന്നത് അനായാസമാക്കുന്ന പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങാണ്.

Autobeatz

Advertisement