അമേരിക്ക :ബിഎംഡബ്‌ള്യുവിന്റെ പവര്‍ ബ്രേക്കിംഗ് സംവിധാനത്തില്‍ ഓയില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ  തുടര്‍ന്ന് 30,000 ത്തോളം എസ്‌യുവികള്‍ തിരിച്ചു വിളിക്കാന്‍  തീരുമാനം.

വാഹനങ്ങളുടെ ബ്രേക്ക് ഹോസിലൂടെ ചെറിയ അളവില്‍ ഓയില്‍ ലീക്ക് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2007 സെപ്തംബര്‍ 12 മുതല്‍ 2010 കാലയളവില്‍ വിറ്റ എസ്.യു.വികളാണ് തിരിച്ച് വിളിക്കുന്നത്.

Ads By Google

Subscribe Us:

ബ്രേക്കിന്റെ പ്രവര്‍ത്തനത്തില്‍ ഒരു അപാകതയും വന്നില്ലെന്നും  ബ്രേക്കിംഗ് ദൂരം പ്രതീക്ഷിക്കുന്നതിലും കൂടുതലാണെന്നും കമ്പനി അവകാശപ്പെടുന്നു.

ചില സാഹചര്യങ്ങളില്‍ ഇത് വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍  കാരണമാകുമെന്ന് ബിഎംഡബ്‌ള്യു അറിയിച്ചു.

അതേസമയം ഇതുവരെ ബിഎംഡബ്‌ള്യു അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതെന്ന് ബിഎംഡബ്ലിയു വക്താവ് പറഞ്ഞു.

തിരിച്ചു വിളിക്കുന്ന വാഹനങ്ങളുടെ ബ്രേക്ക് വാക്വം ലൈന്‍ ഹോസ് സൗജന്യമായി മാറ്റി നല്‍കുമെന്ന് ബിഎംഡബ്‌ള്യു അറിയിച്ചു. ഈ മാസം തന്നെ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

അനുദിനം പെരുകുന്ന കാര്‍ വിപണിയില്‍ ബിഎംഡബ്‌ള്യുവിന് ഉണ്ടായ ഊ തകരാര്‍ വലിയ പ്രതിസന്ധി ഉണ്ടാക്കും എന്നുമാത്രമല്ല വലിയ  സാമ്പത്തിക നഷ്ടവും ഉണ്ടാകും. എന്നാല്‍ നഷ്ടം സഹിച്ചും  ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം നല്‍കാന്‍  ബിഎംഡഡബ്‌ള്യു തീരുമാനിച്ചിട്ടുണ്ട്.