പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്വം വാഹനമേഖലയിലുള്ളവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതാണ് ഈ മേഖലയിലെ പുതിയ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

വാഹനം ഓടുമ്പോള്‍ പുറത്തുവരുന്ന പുകയാണ് പ്രശ്‌നക്കാരന്‍. ഈ പുക തള്ളാത്ത വാഹനങ്ങളുണ്ടാക്കാനാണ് മിക്കവരും ശ്രദ്ധിക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ ബി.എം.ഡബ്ലു ഇതുപോലുള്ള ഒരു സ്‌ക്കൂട്ടര്‍ പുറത്തിറക്കാന്‍ പോകുകയാണ്. ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് ഈ സ്‌ക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്.

ഇതിന്റെ കണ്‍സെപ്റ്റ് അടുത്തവര്‍ഷം ഏതെങ്കിലുമൊരു ഓട്ടോ ഷോയില്‍ പ്രതീക്ഷിക്കാമെന്നാണ് കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റായ ബി.എം.ഡബ്ല്യൂ മോട്ടോറാഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

നഗരപ്രദേശങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും അനുയോജ്യമായ സ്‌ക്കൂട്ടറാണ് കമ്പനി തയ്യാറാക്കുന്നത്. ഗ്രാമപ്രദേശങ്ങള്‍ക്ക് താങ്ങാനാകുന്ന മാക്‌സിം സുരക്ഷിത സ്പീഡിലിറങ്ങുന്ന ഈ സ്‌ക്കൂട്ടര്‍ രണ്ട് പേര്‍ യാത്രചെയ്യുമ്പോഴുള്ള സുരക്ഷിതത്വവും ഉറപ്പുവരുത്തും. ഈ സ്‌ക്കൂട്ടറിന്റെ ഹൈ സ്റ്റോറേജ് കപ്പാസിറ്റി ദിവസം 100 കിലോമീറ്ററില്‍ കൂടുതല്‍ ഡ്രൈവ് ചെയ്യാന്‍ നിങ്ങളെ സഹായിക്കും.

ഇനി ഇത് ചാര്‍ജ് എങ്ങനെ ചാര്‍ജ് ചെയ്യുമെന്ന് പേടിക്കേണ്ട. യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളില്‍ കാണുന്ന സാധാരണ പവ്വര്‍ സോക്കറ്റുകളില്‍ നിന്നും ഇത് ചാര്‍ജ്ജ് ചെയ്യാം. ബാറ്ററി പൂര്‍ണമായ് തീര്‍ന്നാല്‍ തന്നെ വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് ഫുള്‍ ആക്കാവുന്നതേയുള്ളൂ.

നഗരങ്ങളിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുക എന്ന ലക്ഷ്യത്തിന് ബി എം ഡബ്ലിയു നല്‍കുന്ന സംഭാവനയായിരിക്കും പുതിയ സ്‌കൂട്ടറെന്ന് കമ്പനി പറയുന്നു.