ന്യൂദല്‍ഹി: ആഡംബര കാറുകളുടെ വില്‍പ്പനയില്‍ ജര്‍മന്‍ കാര്‍ നിര്‍മ്മാക്കളായ ബി എം ഡബ്ല്യൂ ഒന്നാംസ്ഥാനത്ത് കുതിച്ചെത്തി. പരമ്പരാഗത വൈരിയായ എതിരാളിയായ മെര്‍സിഡസിനെയാണ് ബി എം ഡബ്ല്യൂ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നത്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണ സൊസൈറ്റിയുടെ പുതിയ കണക്കുകളനുസരിച്ചാണ് ജര്‍മന്‍ കമ്പനി ആദ്യസ്ഥാനത്തെത്തിയത്. ഈവര്‍ഷം ആദ്യ പതിനൊന്നു മാസങ്ങള്‍ക്കുള്ളില്‍ 5345 ് ബി എം ഡബ്ലൂ്യൂ കാറുകളാണ കമ്പനി വിറ്റഴിച്ചത്. 5109 കാറുകള്‍ മാത്രമാണ് മെര്‍സിഡസിന് വില്‍ക്കാന്‍ സാധിച്ചത്.