എഡിറ്റര്‍
എഡിറ്റര്‍
ബി.എം.ഡബ്ല്യൂ 6 സീരീസ് ഗ്രാന്‍ കോപ് ഇന്ത്യയില്‍, വില 86.40 ലക്ഷം രൂപ
എഡിറ്റര്‍
Saturday 10th November 2012 11:12am

മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യൂ തങ്ങളുടെ പുതിയ മോഡല്‍ ബി.എം.ഡബ്ല്യൂ 6 സീരീസ് ഗ്രാന്‍ കോപ് ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഡീസല്‍ വാരിയന്റിലുള്ള പുതിയ മോഡലിന് 86.40 ലക്ഷം രൂപയാണ് ഓള്‍ ഇന്ത്യ എക്‌സ് ഷോറൂം വില. ഫോര്‍ ഡോര്‍ ബി.എം.ഡബ്ല്യൂ 6 സീരീസ് ഗ്രാന്‍ കോപ് മോഡല്‍ കമ്പനിയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്.

Ads By Google

ഇന്നലെ വൈകുന്നേരം ബി.എം.ഡബ്ല്യൂ ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോന്‍ ഷര്‍ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു.

ബി.എം.ഡബ്ല്യൂ കോപ്പിനെ ആകെ അഴിച്ചുപണിഞ്ഞാണ് ഗ്രാന്‍ കോപ് എത്തുന്നതെന്നാണ് ഫിലിപ് പുതിയ മോഡല്‍ അവതരിപ്പിച്ച് കൊണ്ട് പറഞ്ഞത്.

ട്വിന്‍ പവര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍, ക്രൂയിസ് കണ്‍ട്രോളോടുകൂടിയ 8 സ്പീഡ് സ്‌പോര്‍ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, മണിക്കൂറില്‍ 250 കി.മി വേഗത എന്നിവയാണ് ബി.എം.ഡബ്ല്യൂ 6 സീരീസ് ഗ്രാന്‍ കോപ്പിന്റെ പ്രത്യേകതകള്‍.

Advertisement