എഡിറ്റര്‍
എഡിറ്റര്‍
ബജറ്റ് സാധാരണക്കാരെ അവഗണിച്ചു: മോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബി.എം.എസ്
എഡിറ്റര്‍
Friday 3rd February 2017 5:20pm

bms


രാജ്യത്തിന് മാറ്റം, പുത്തന്‍ ഉണര്‍വ്, ശുചിത്വം എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കുള്ള കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും ബജറ്റിലില്ലെന്നും ബി.എം.എസ് ആരോപിച്ചു.


ന്യൂദല്‍ഹി: കേന്ദ്രബജറ്റ് സാധാരണക്കാര്‍ക്കെതിരെന്ന് സംഘപരിവാര്‍ അനുകൂല തൊഴിലാളി സംഘടന ബി.എം.എസ്. രാജ്യത്തിന് പുതുതായൊന്നും പ്രഖ്യാപിക്കാത്ത ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്നും സാധരണക്കാര്‍ക്കനുകൂലമായ പുനര്‍ചിന്തനം നടന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബി.എം.എസ് നേതാക്കള്‍ പറഞ്ഞു.


Also read രണ്ടാഴ്ച കൊണ്ട് ട്രംപിനെ മടുത്തെന്ന് അമേരിക്കന്‍ ജനത: ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേ ഫലങ്ങള്‍


രാജ്യത്തിന് മാറ്റം, പുത്തന്‍ ഉണര്‍വ്, ശുചിത്വം എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കുള്ള കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും ബജറ്റിലില്ലെന്നും ബി.എം.എസ് ആരോപിച്ചു. നോട്ടു നിരോധനത്തിലൂടെ വലിയ വരുമാനം സര്‍ക്കാര്‍ നേടിയെങ്കിലും ഇതൊന്നും സാമൂഹ്യ പദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ സാധിച്ചിട്ടില്ല. നോട്ടു നിരോധനം മൂലം ആളുകള്‍ക്കുണ്ടായ പ്രശ്‌നങ്ങളും ബജറ്റ് പരിഗണിച്ചില്ലെന്നും ബി.എം.എസ് ചൂണ്ടിക്കാട്ടി.


Dont miss മോദി നാണംകെട്ട ഏകാധിപതി: കെജ്‌രിവാള്‍


അസംഘടിത മേഖലയ്ക്ക് മതിയായ പരിഗണന നല്‍കാത്ത സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

വിലക്കയറ്റം പിടിച്ച് നിര്‍ത്തുക, മിനിമം വേതനം ഉറപ്പാക്കുക, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കരുത്, പൊതു മേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കരുത് തുടങ്ങി സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ല ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ബി.എം.എസ് വ്യക്തമാക്കി.

Advertisement