മധുര: ‘കൊലയാളി’ ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയില്‍ കെണിയില്‍ കുടുങ്ങി തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്നേഷ് എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് വിഘ്നേഷ്.

vignesh

 

ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യക്കുറിപ്പില്‍ ബ്ലുവെയിലിന്റെ കെണിയില്‍ കുടുങ്ങിയതാണെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുമണ്ട്.

blue whale


Dont Miss: 12 വര്‍ഷങ്ങള്‍ക്ക് ശേഷം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് യൂണിയന്‍ എസ്.എഫ്.ഐക്ക്


വിഘ്നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സുഹൃത്തുക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഫോണില്‍ ഗെയിമിന്റെ പ്രത്യേക ആപ്ലിക്കേഷനൊന്നും ഇല്ലായിരുന്നെന്നും എന്നാല്‍ വിഘ്നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ മെസ്സേജുകളായും കോളുകളായും വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

വിഘ്നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ താന്‍ ബ്ലൂവെയില്‍ കെണിയില്‍ പെട്ടുവെന്ന് പറയുന്നുണ്ട്. ‘ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണ്. ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും’ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.