എഡിറ്റര്‍
എഡിറ്റര്‍
‘നീലക്കുറുക്കന്‍ കഥയെങ്കില്‍ നീലനായ പച്ചപരമാര്‍ത്ഥം’; മുംബൈയില്‍ അധികൃതരെ ആശങ്കയിലാക്കി നായകളുടെ നിറം മാറല്‍
എഡിറ്റര്‍
Wednesday 16th August 2017 11:26pm

മുംബൈ: നീലക്കുറുക്കന്റെ കഥ കേട്ടിട്ടില്ലേ. ഇവിടെയിതാ നീല നായകള്‍, കഥയല്ല പകല്‍ പോലെ സത്യം. നവി മുംബൈയിലെ പുഴയില്‍ കുളിച്ച തെരുവുനായകളുടെ ശരീരമാണ് നിലനിറമായി മാറിയിരിക്കുന്നത്. മലിനമായ പുഴയിലാണ് നായകള്‍ ഇറങ്ങിയത്.

ഇതോടെ നിരവധി നായകളാണ് തെരുവിലൂടെ നീല നിറത്തില്‍ ഓടിക്കളിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ഡൈ പുഴയിലെ ജലത്തില്‍ കലര്‍ന്നതാണ് നായകള്‍ നീല നിറത്തിലാവാനുള്ള കാരണം എന്നാണ് അധികൃതര്‍ സംശയിക്കുന്നത്.


Also Read:  ‘ഈ മരണത്തിന് നിങ്ങള്‍ ഉത്തരം പറഞ്ഞേ മതിയാകൂ’; ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുട്ടിയുടെ പിതാവ് യു.പി ആരോഗ്യമന്ത്രിയ്‌ക്കെതിരെ പരാതി നല്‍കി


ജലാശയത്തില്‍ ഡൈ കലര്‍ത്തുന്നത് നിയമവിരുദ്ധമാണ്. ആരാണോ പരിസ്ഥിതിയെ മലിനീകരിച്ചത് അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മാലിന്യ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നടപടി സ്വീകരിക്കണമെന്ന് മൃഗ സംരക്ഷണ ഉദ്യോഗസ്ഥ ആരതി ചൗഹാന്‍ ആവശ്യപ്പെട്ടു.

Advertisement