ന്യൂദല്‍ഹി: മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ബ്ലൂ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണിത്.

മോഡി ഫോറിന്‍ അക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുറം രാജ്യങ്ങളിലേക്കുള്ള പൂര്‍ണമായ യാത്രാ വിലക്കാണ് ബ്ലൂ അലെര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

യാത്രാ വേളകളില്‍ അന്താരാഷ്ട്ര ചെക് പോസ്റ്റുകളില്‍ വെച്ച് മോഡി പിടികൂടപ്പെടും. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരെ അറിയിക്കുകയും അവര്‍ക്ക് കൈമാറുകയും ചെയ്യും.

അന്വേഷണത്തിന്റെ ഭാഗമായി മോഡിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.