എഡിറ്റര്‍
എഡിറ്റര്‍
പിസ്റ്റോറിയസിന്റെ വീട്ടില്‍ നിന്നും രക്തക്കറയുള്ള ബാറ്റ് കണ്ടെത്തി
എഡിറ്റര്‍
Sunday 17th February 2013 4:46pm

പ്രെട്ടോറിയ: പ്രണയദിനം കാമുകിയ കൊന്ന കുറ്റത്തിന് അറസ്റ്റിലായ ‘ബ്ലേഡ് റണ്ണര്‍’ ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ വീട്ടില്‍ നിന്നും രക്തക്കറയുള്ള ക്രിക്കറ്റ് ബാറ്റ് കണ്ടെത്തി.

പിസ്റ്റോറിയസിന്റെ വീട്ടില്‍ തെളിവെടുപ്പിനായെത്തിയ പോലീസാണ് ബാറ്റ് കണ്ടെത്തിയത്. കേസില്‍ പിസ്റ്റോറിയസിനെതിരായ കേസില്‍ ശക്തമായ തെളിവ് കൂടിയാണിത്.

Ads By Google

പ്രണയ ദിനമായ ഫെബ്രുവരി പതിനാലിനാണ് ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ വീട്ടില്‍ കാമുകിയും പ്രമുഖ മോഡലുമായ റീവ സ്റ്റീന്‍കാമ്പിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തയത്.

കഴുത്തിനും കൈക്കും വെടിയേറ്റ നിലയിലായിരുന്നു റീവ. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ പിസ്റ്റോറിയസിനെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൊലപാതകം നിഷേധിച്ചിരുന്നു.

എന്നാല്‍ പുതിയ തെളിവുകള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പിസ്റ്റോറിയസിന് തന്നെയാണെന്നാണ് സൂചിപ്പിക്കുന്നതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ഒളിമ്പിക്‌സില്‍ കൃത്രിമ കാലുകള്‍ ഘടിപ്പിച്ച് മത്സരിച്ചതോടെയാണ് ഓസ്‌കാര്‍ പിസ്‌റ്റോറിയസ് ലോക ശ്രദ്ധ നേടുന്നത്.

Advertisement