എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; 24 സൈനികര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Monday 24th April 2017 6:47pm

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മയിലുണ്ടായ മവോയിസ്റ്റ് ആക്രമണത്തില്‍ 24 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറു ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സി.ആര്‍.പി.എഫിന്റെ 74 ആം ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. സുഖ്മയിലെ ചിന്തഗുഫയ്ക്ക് സമീപമുള്ള കാലപത്തറയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്.

90 പേരടങ്ങുന്ന സൈനിക സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിന് അടുത്തെ റോഡ് ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവമെന്ന് സി.ആര്‍.പി.എഫ് വക്താവ് അറിയിച്ചു. സൈനികരുടെ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കൊള്ളയടിച്ചതായും ആരോപണമുണ്ട്.


Also Read: ‘ഡി.എന്‍.എ ടെസ്റ്റ് പറയുന്നു ഞാന്‍ 16.66 ശതമാനം ഹിന്ദുവാണ്’; വൈറലായി നവാസുദ്ദീന്‍ സിദ്ദീഖിയുടെ വീഡിയോ


മാവോയിസ്റ്റുകളുടെ സംഘത്തില്‍ 300 ഓളം പേരുണ്ടായിരുന്നുവെന്നാണ് ആക്രമണത്തില്‍ പരുക്കേറ്റ സി.ആര്‍.പി.എഫ് ജവാന്‍ ഷേര്‍ മുഹമ്മദ് പറഞ്ഞു.

Advertisement