എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ ഇന്ന് കോടതിയില്‍ ഹാജാരാക്കും
എഡിറ്റര്‍
Wednesday 15th March 2017 8:03am


കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളില്‍ നിന്ന് ശേഖരിച്ച രക്തസാമ്പിള്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും.

കോളേജില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെതാണ് എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനക്കാണ് മാതാപിതാക്കളുടെ രക്തം ശേഖരിച്ചത്. കേസിലെ മൂന്നും നാലും പ്രതികളുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇത്.

ജിഷ്ണുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കളുടെ വാദം. ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകളെല്ലാം അതിലേക്ക് സൂചന നല്‍കുന്നതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കോളെജിലെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ക്കണ്ട മുറിവുകള്‍ ഈ മര്‍ദ്ദത്തിന്റെ ഭാഗമാണെന്നും ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.


Also Read: മലബാര്‍ ഗോള്‍ഡില്‍ പാകിസ്താന്‍ സ്വാതന്ത്രദിനം ആഘോഷിച്ചെന്ന പ്രചരണം നടത്തിയ മലയാളി യുവാവിന് രണ്ടര ലക്ഷം ദിര്‍ഹം പിഴ 


എന്നാല്‍ ഇടിമുറിയില്‍ പരിശോധന നടത്തിയ പൊലീസ് രക്തക്കറ കണ്ടെടുക്കുകയായിരുന്നു. ഇതോടെ ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

Advertisement