എഡിറ്റര്‍
എഡിറ്റര്‍
രക്തം മാറി നല്‍കി: രോഗി മരിച്ചു
എഡിറ്റര്‍
Tuesday 26th November 2013 1:14pm

blood-group

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ചു.

കരുമം സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീകുമാര്‍.

രക്തം മാറിക്കയറ്റിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ശ്രീകുമാര്‍ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശ്രീകുമാറിന്റെ ശസ്ത്രക്രിയ നടന്നത്.

ശസ്ത്രക്രിയക്ക് ശേഷം ശ്രീകുമാറിന്റെ രക്തത്തിലെ പ്‌ളേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് പ്‌ളേറ്റ്‌ലെറ്റ് ആവശ്യപ്പെട്ട് വാര്‍ഡില്‍ നിന്ന് നല്‍കിയ കുറിപ്പില്‍ രക്ത ഗ്രൂപ്പ് മാറിയാണ് എഴുതിയത്. ഒ-നെഗറ്റീവ് ഗ്രൂപ്പിന് പകരം ഒ-പോസിറ്റീവ് എന്ന് എഴുതുകയായിരുന്നു.

കുറിപ്പില്‍ എഴുതിയത് പ്രകാരം ഒ-പോസ്റ്റീവ് ഗ്രൂപ്പ് പ്‌ളേറ്റ്‌ലെറ്റ് രക്തം ശ്രീകുമാറിന് നല്‍കുകയായിരുന്നു. രക്ത ഗ്രൂപ്പ് മാറിയ വിവരം അറിഞ്ഞയുടന്‍ വീണ്ടും ഒ-നെഗറ്റീവ് രക്തത്തിന് ആവശ്യപ്പെട്ടെങ്കിലും അപ്പോഴും മാറി പോസിറ്റീവ് ഗ്രൂപ്പ് നല്‍കുകയായിരുന്നു.

ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisement