എഡിറ്റര്‍
എഡിറ്റര്‍
കനത്ത മഞ്ഞുവീഴ്ചയില്‍ അമേരിക്കയില്‍ ഒമ്പത് മരണം
എഡിറ്റര്‍
Sunday 10th February 2013 7:29am

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ഒമ്പത് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

ശീതകാറ്റുവീശുന്നതിനെ തുടര്‍ന്ന് ഏഴ് ലക്ഷം വീടുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും വൈദ്യുത ബന്ധം തകരുകയും ചെയ്തു. മസാച്യുസെറ്റ്‌സ്, റോഡ് ഐലന്‍ഡ്, കണക്ടിക്കട്ട്, ന്യൂയോര്‍ക്ക്, മെയിന്‍ എന്നീ സംസ്ഥാനങ്ങളിലാണ് മഞ്ഞുവീഴ്ച ജനജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുന്നതെന്ന് വാര്‍ത്താഏജന്‍സികള്‍ അറിയിച്ചു.

Ads By Google

മഞ്ഞുവീഴ്ചയില്‍ കാഴ്ച കുറവ് അനുഭവപ്പെടുന്നത് കൊണ്ട് അപകടങ്ങള്‍ ഒഴിവാക്കാനായി ഹൈവേകളില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കൂടാതെ 2200 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടും കണക്കിക്കട്ടിലെ ബ്രാഡ്‌ലി രാജ്യാന്തര എയര്‍പോര്‍ട്ടും അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ മസാച്യുസെറ്റിലെ ആണവ നിലയത്തിന് സുരക്ഷാഭീഷണിയില്ലെന്നും വൈദ്യുതബന്ധമില്ലാത്തതിനാല്‍ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് അമേരിക്കയിലെ വടക്കുകിഴക്കന്‍സംസ്ഥാനങ്ങള്‍ നേരിടുന്നത്. മൂന്നടിയിലധികം ഉയരമുള്ള മഞ്ഞുകട്ടകളാണ് വന്നു മൂടിയിരിക്കുന്നത്. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ചയും ശീതക്കാറ്റും തുടരാനാണ് സാധ്യതയെന്ന് കലാവസ്ഥ അധികൃതര്‍ അറിയിച്ചു.

Advertisement