കൊച്ചി: കാഴ്ചശക്തിയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലേക്ക് അഞ്ച് മലയാളികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

Ads By Google

Subscribe Us:

എ. മനീഷ് (വര്‍ക്കല), അജേഷ് (കൊട്ടാരക്കര), ജിനീഷ് (കണ്ണൂര്‍), മുത്തപ്പന്‍ (വിഴിഞ്ഞം), തോമസ് ഏബ്രഹാം (പത്തനംതിട്ട) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

കൊച്ചി തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടിലാണ് ക്യാമ്പ് നടക്കുന്നത്.  14 സംസ്ഥാനങ്ങളില്‍ നിന്നുള്ള  56 പേര്‍ ക്യാമ്പിലുണ്ട്. ഡിസംബറില്‍ ബാംഗ്ലൂരിലാണ് മത്സരം നടക്കുന്നത്. വര്‍ക്കലയില്‍ നിന്നുള്ള മനീഷ് നിലവില്‍ ഇന്ത്യന്‍ ടീമംഗമാണ്.

കാഴ്ചശക്തിയില്ലാത്ത മലയാളി കായിക താരങ്ങളെ തൃശൂരിലെ  ഗ്ലോറിയസ് വിഷന്‍ എന്ന സന്നദ്ധ സംഘടനയാണ് സഹായിക്കുന്നത്.