പെഷവാര്‍:പാക്കിസ്ഥാനിലെ പെഷവാറില്‍ ഇന്നു പുലര്‍ച്ചെ നടന്ന സ്‌ഫോടനത്തില്‍
ഒമ്പതുപേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പെഷവാറിലെ അമേരിക്കന്‍ എംബസിയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഓഫീസ് പൂര്‍ണ്ണമായും തകര്‍ന്നു. ചാവേര്‍ തീവ്രവാദിയാണ് ആക്രമണം നടത്തിയത്.

ഉസാമ ബിന്‍ ലാദന്റെ വധവുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നതെന്നാണ് സൂചന. പാക്കിസ്ഥാനിലെ വ്യോമസേനാ താവളത്തിനു നേരെയുണ്ടായതടക്കം ഒരു മാസത്തിനിടെ ഇതു മൂന്നാംതവണയാണ് താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തുന്നത്.

ഉസാമ ബിന്‍ ലാദനെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് അല്‍ ഖയ്ദയുടെ തലവന്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കെട്ടിടങ്ങള്‍ക്ക് തൊട്ടടുത്താണ് പെഷവാറിലെ അമേരിക്കന്‍ എംബസി.