ബീജിങ്: ചൈനയില്‍ സിന്‍ജിയാങ് പ്രവശ്യയിലെ അക്‌സുവിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ജനത്തിരക്കിലേക്ക ഓടിച്ചു കയറിയ മുച്ചക്രവാഹനം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന് ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സിന്‍ജിയാങില്‍ കഴിഞ്ഞ വര്‍ഷം മുസ്‌ലിമുകളും ഹാന്‍ ചൈനീസും തമ്മില്‍ വംശീയ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. ഇതിനുമുമ്പും സിന്‍ജിയാങില്‍ നിരവധി തവണ സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്.