Categories

ഉ­ഗാ­ണ്ട­യില്‍ സ്‌­ഫോ­ട­നം: 50 മരണം

നൈ­റോ­ബി: ഉ­ഗാ­ണ്ട­യു­ടെ ത­ല­സ്ഥാ­നമാ­യ കം­പാ­ല­യി­ലുണ്ടാ­യ ര­ണ്ടു സ്‌­ഫോ­ട­ന­ത്തില്‍ 50 പേര്‍ കൊല്ല­പ്പെട്ടു. ഞാ­യ­റാ­ഴ്­ച നേ­തര്‍­ലന്റ്‌­സും സ്‌­പെ­യിനും ത­മ്മി­ലുണ്ടായ ലോ­ക­ക­പ്പ് ഫെ­നല്‍ മല്‍സ­രം കാ­ണാന്‍ ഒ­രു റ­ഗ്­ബി ക്ല­ബി­ലെ­ത്തി­യ­വ­രാ­ണ് സ്‌­ഫോ­ട­ന­ത്തില്‍ കൊല്ല­പ്പെ­ട്ടത്. എ­ക­ദേ­ശം 40 പേര്‍­കൊല്ല­പ്പെ­ട്ട­താ­യാ­ണ് പ്രാ­ഥമിക റി­പ്പോര്‍­ട്ടുകള്‍. പ്രാ­ദേശി­ക സ­മ­യം രാ­ത്രി 11നാ­യി­രു­ന്നു സ്‌­ഫോ­ടനം.

കം­പാ­ല­യു­ടെ ഉള്‍­പ്ര­ദേ­ശ­ത്തെ എത്തി­യോ­പ്പി­യന്‍ റ­സ്റ്റോ­റന്റി­ലുണ്ടായ മ­റ്റൊ­രു സ്‌­ഫോ­ട­ന­ത്തില്‍ 13 പേര്‍­കൊല്ല­പ്പെ­ട്ടു. കൊല്ല­പ്പെ­ട്ട­വ­രില്‍ ഭൂ­രി­പ­ക്ഷവും വി­ദേ­ശി­ക­ളാ­യി­രുന്നു.

സ്‌­ഫോട­നം ഫുട്‌­ബോള്‍ കാ­ണാ­നെ­ത്തി­യവ­രെ മാത്രം ലക്ഷ്യം വ­ച്ചു­ള്ള­താ­യി­രു­ന്നു­വെ­ന്ന് ഇന്‍­സ്‌­പെ­ക്ടര്‍ ജ­ന­റല്‍ കാ­ലെ ക­യ്ഹു­റ പ­റഞ്ഞു.

സ്‌­ഫോട­നത്തി­­ന്റെ കാരണം വ്യ­ക്തമല്ല. മെ­ഗാ­ദി­ഷു­വില്‍ വി­ന്യ­സിച്ച സ­മാധാ­ന­സേ­ന­യില്‍ സൈ­നിക­രെ ഉള്‍­പ്പെ­ടു­ത്തി­യ­തില്‍ പ്ര­തി­ഷേ­ധിച്ച് സൊ­മാ­ലിയന്‍ തീ­വ്ര­വാ­ദി­ സം­ഘ­ട­നയാ­യ അല്‍ ഷാ­ബാബ് ഭീഷ­ണി മു­ഴ­ക്കി­യി­രുന്നു. എ­ന്നി­രു­ന്നാ­ലും ആരും സ്‌­ഫോ­ട­ന­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം ഏ­റ്റെ­ടു­ത്തി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.