സാംബോന്‍ഗ: ഫിലിപ്പൈനില്‍ ക്രിസ്മസ് കുര്‍ബാനയ്ക്കിടെ ബോംബ് പൊട്ടി ആറ് പേര്‍ക്ക് പരിക്ക്. കിഴക്കന്‍ ഫിലിപ്പൈന്‍ ദ്വീപിലെ ഒരു ദേവാലയത്തിലാണ് സംഭവം. പ്രാദേശിക സമയം രാവിലെ 7.15 ന് കുര്‍ബാന നടക്കവേയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. കുര്‍ബാന നയിച്ച പുരോഹിതനും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

പള്ളിയുടെ മുകളില്‍ വച്ച ബോംബാണ് പൊട്ടിയത്. അല്‍ക്വഇദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അബു സയാഫ് എന്ന ഭീകരന്‍ നേതൃത്വം നല്‍കുന്ന സംഘടനയുടെ പ്രവര്‍ത്തന കേന്ദ്രമാണ് ജോള ദ്വീപ്. അല്‍ക്വഇദ തലവന്‍ ഒസാമ ബിന്‍ലാദനില്‍ നിന്ന് സയാഫിന്റെ സംഘടന