ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബാലുചിസ്താന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. ബലൂചിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി മിര്‍ മുഹമ്മദ് നസീര്‍ മെംഗലിന്റെ മകന്‍ ഷഫീഖ് മെംഗലിന്റെ ക്വറ്റ നഗരത്തിലെ വസതിക്കു പുറത്താണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ ഇരുപതില്‍ അധികം പേര്‍ക്കു പരുക്കേറ്റു. ഷഫീഖ് മെംഗല്‍ അപകടം കൂടാതെ രക്ഷപെട്ടു.കാറിനുള്ളില്‍ വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ കാറില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു.

Subscribe Us:

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ സമീപ വീടുകള്‍ക്കും കടകളും കത്തിനശിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക വിഘടനവാദി സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.

സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടതായായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.  പാക്ക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Malayalam News

Kerala News In English