ലാഗോസ് (നൈജീരിയ): മധ്യ നൈജീരിയയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ കൊല്ലപ്പെട്ടതായും സ്‌ഫോടന പരമ്പരയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. മധ്യ നൈജീരിയയിലെ മതസംഘര്‍ഷം രൂക്ഷമായ പ്രദേശത്താണ് സംഭവം.

ഇന്നലെ ഇസ് ലാമിസ്റ്റ് സെക്ട് അംഗങ്ങള്‍ ക്രിസ്തുമസ് പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ പള്ളി ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഈ സ്‌ഫോടനവും നടതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ രണ്ടു സംഭവുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പള്ളിയിലെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ആക്രമണകാരണം വ്യക്തമല്ല.

ക്രിസ്ത്യാനികളും മുസ്‌ലീകളും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ സ്ഥിരമായി വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാവാറുണ്ട്. ഈ വര്‍ഷമുണ്ടായ മതസംഘര്‍ഷങ്ങളിലും കലാപങ്ങളിലുമായി ഇവിടെ 1,500പേര്‍ മരിച്ചതായാണ് തദ്ദേശ വാസികള്‍ പറയുന്നത്.