ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിലുള്ള സൈനിക ആസ്ഥാനത്ത് ബോംബ് സ്‌ഫോടനം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരസേനയുടെ ഓഫീസിന്റെ എം സെക്ടറിലാണ് പുലര്‍ച്ചെ 5.30ന് ബോംബ് പൊട്ടിത്തെറിച്ചത്. പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Ads By Google

രാജ്ഭവനും പ്രസിദ്ധമായ ജോണ്‍സ്‌റ്റോണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയായ ഈ പ്രദേശത്ത് സ്‌ഫോടനമുണ്ടായത് ആശങ്ക പരത്തിയിട്ടുണ്ട്.

സ്‌ഫോടനം  നടന്നത് പുലര്‍ച്ചെ ആയതിനാല്‍ തന്നെ ആളുകള്‍ പൊതുവെ കുറവായിരുന്നു. അപകട സാധ്യത കുറയാനും ഇത് കാരണമായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

സ്ഥലത്ത് ബോംബ് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്.