ട്രിപ്പോളി: ലിബിയയുടെ പടിഞ്ഞാറന്‍ നഗരമായ ബെന്‍ഗാസിയിലെ ആയുധശാലയില്‍ ഉണ്ടായ രണ്ട സ്‌ഫോടനങ്ങളില്‍ 12 പേര്‍ മരിച്ചു. 28ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ലിബിയന്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.

ട്രിപ്പോളിയില്‍ നിന്നും 30 മൈല്‍ പടിഞ്ഞാറുള്ള സിറ്റിയിലാണ് ആക്രമണം നടന്നത്. അതിനിടെ പ്രക്ഷോഭങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ലിബിയയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണ്ണമായും വിഛേദിച്ചു. ബെന്‍ഗാസി, സാവിയ എന്നീ നഗരങ്ങളില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. എന്നാല്‍ പ്രക്ഷോഭകര്‍ പറയുന്നത് ഈ നഗരങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ്.