കൊയിലാണ്ടി: കൊയിലാണ്ടി പൂവക്കോട്ട് പടക്കനിര്‍മ്മാണ ശാലയില്‍ വന്‍സ്‌ഫോടനം. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല പൂര്‍ണ്ണമായും നശിച്ചു. ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല.

ഇന്നുരാവിലെ പത്ത് മണിക്കാണ് സംഭവം. ജോലിക്കാര്‍ സ്‌ഫോടനം നടന്ന സമയത്ത് പ്രഭാത ഭക്ഷണത്തിനുവേണ്ടി പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പൂവക്കോട് മലയില്‍ ജിജുവിന്റെ ഉടമസ്ഥതയിലുള്ള നമ്പ്യാര്‍ സണ്‍സ് ഫയര്‍ വര്‍ക്‌സിലാണ് സ്‌ഫോടനം നടന്നത്.