എഡിറ്റര്‍
എഡിറ്റര്‍
ഇറാഖില്‍ സ്‌ഫോടനം: 46 മരണം
എഡിറ്റര്‍
Thursday 28th November 2013 1:21pm

irak

ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 46 മരണം. ഇറാഖി തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സുന്നികളുടെ മരണാനന്തര ചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു.75 പേര്‍ക്ക് പരിക്കേറ്റു.

റമാദിയിലെ പോലീസ് സ്റ്റേഷനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് പോലീസുകാര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം സുന്നി ഭൂരിപക്ഷ മേഖലയായ അറബ് ജൂബൂര്‍, ഷൂല പ്രദേശത്ത് നിന്നും 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടാതെ ക്വിം സിറ്റിയിലെ റോഡിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു.

സ്‌ഫോടനങ്ങള്‍ക്ക് ഇതുവരെ ആരും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. സുന്നി-ഷിയാ ആക്രമണങ്ങളുടെ ബാക്കിപത്രമാണ് ഇറാഖിലെ ആക്രമണങ്ങളെന്നാണ് പോലീസിന്റെ നിഗമനം.

Advertisement