എഡിറ്റര്‍
എഡിറ്റര്‍
വെടിക്കെട്ടിനിടെ വന്‍ പൊട്ടിത്തെറി; ഇറാനില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Sunday 12th March 2017 6:06pm

 

ടെഹ്റാന്‍: ഇറാനില്‍ വെടിക്കെട്ടിനിടെ ഉണ്ടായ വന്‍ പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. അര്‍ദബില്‍ പ്രവിശ്യയിലാണ് സംഭവമുണ്ടായത്. ഇവിടെയുള്ള പാര്‍പ്പിട സമുച്ചയത്തില്‍ നടന്ന ചഹര്‍ഷന്‍ബെ സുരി ആഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്.


Also read മണിപ്പൂരിലെ സ്വതന്ത്ര എം.എല്‍.എയെ കാണാനില്ല; ബി.ജെ.പി തട്ടിക്കൊണ്ട് പോയതെന്ന് കോണ്‍ഗ്രസ്


കൊല്ലപ്പെട്ട ഏഴു പേരും ഒരേ കുടുംബത്തിലുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ കൗമാരക്കാരാണ്. ഇവരിലൊരാളുടെ അശ്രദ്ധയാണ് അപകടമുണ്ടാകാന്‍ കാരണം.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യവയസ്‌കരായ ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ചഹര്‍ഷന്‍ബെ സുരി എന്നാല്‍ പുതുവര്‍ഷദിനമായ നൗറസിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന ആഘോഷമാണ്. വെടിക്കെട്ടിനിടെയുണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് എല്ലാ വര്‍ഷവും അധികൃതര്‍ ബോധവല്‍ക്കരണം നടത്താറുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 2,500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertisement