ദുബായ്: ദുബായിലെ ഫുജൈറ തുറമുഖത്ത് അറ്റകുറ്റപണി നടത്തുകയായിരുന്ന ഇന്ത്യന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം. സഫോടന കാരണം വ്യക്തമല്ല. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാര്‍ക്കും അപകടത്തില്‍  പരിക്കേറ്റു. ഇതില്‍ ആറു പേരുടെ പേരുടെ നില ഗുരുതരമാണ്.

ഇന്ത്യന്‍ ഓയില്‍ ടാങ്കറായ ‘പ്രേം ദിവ്യ’യില്‍ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനുമുണ്ടായത്. ആ സമയം കപ്പലിലുണ്ടായിരുന്ന ഏതാനും ജീവനക്കാര്‍  പമ്പിങ് മുറിയില്‍ അകപ്പെടുകയായിരുന്നു. സ്‌ഫോടനത്തില്‍ നാലുപേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്.

Subscribe Us:

സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പലിന്റെ ഒരു ഭാഗത്ത് അഗ്‌നി ബാധയുമുണ്ടായി. അപകട വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തീയണയ്ക്കാന്‍ കഴിഞ്ഞത് അപകടത്തിന്റെ തീവ്രത കുറച്ചു. ഏതാനും ദിവസമായി ഫുജൈറക്കും ഫോര്‍ഫുക്കാനുമിടയിലെ കടലില്‍ നങ്കൂരമിട്ട് അറ്റകുറ്റപണി നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.