എഡിറ്റര്‍
എഡിറ്റര്‍
ബഹ്‌റൈനില്‍ സ്‌ഫോടനം: ഇന്ത്യന്‍ ഗ്രാന്റ് പ്രീ ടീം രക്ഷപ്പെട്ടു
എഡിറ്റര്‍
Friday 20th April 2012 9:48am

മനാമ: ബഹ്‌റൈന്‍ ഗ്രാന്റ് പ്രീയില്‍ പങ്കെടുക്കാനെത്തിയ ഫോഴ്‌സ് ഇന്ത്യ ടീമിലെ അംഗങ്ങള്‍ സഞ്ചരിച്ച കാറിന് സമീപം സ്‌ഫോടനം. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസും പ്രക്ഷോഭകരും തമ്മില്‍ റോഡിലുണ്ടായ സംഘട്ടത്തിനിടെയാണ് പെട്രോള്‍ ബോംബ് സ്‌ഫോടനമുണ്ടായതെന്നും ടീമംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നില്ല ഇതെന്നും അധികൃതര്‍ അറിയിച്ചു.

ഗ്രാന്റ് പ്രീ സര്‍ക്യൂട്ടില്‍ നിന്ന് ഫോഴ്‌സ് ഇന്ത്യയിലെ നാലംഗങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങവെയാണ് സ്‌ഫോടനം. സംഘട്ടനം കാരണം ദീര്‍ഘനേരം ഗതാഗത തടസ്സമുണ്ടായി. ഇതിനിടെയാണ് പെട്രോള്‍ ബോംബ് പൊട്ടിയത്. ഫോഴ്‌സ് ഇന്ത്യയിലെ ഡ്രൈവര്‍മാര്‍ ആരും കാറിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ വ്യവസായി വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ഫോഴ്‌സ് ഇന്ത്യ.

ഫോര്‍മുല വണ്‍ അന്താരാഷ്ട്ര കറോട്ട പരമ്പരയിലെ നാലാം ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ ഇന്ന് ബഹ്‌റൈനില്‍ ആരംഭിക്കും.

Advertisement