ഹഫ്‌ലോങ്: അസമില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം. മൂന്നു ബോഗികള്‍ പാളം തെറ്റി. കച്ചാര്‍ ജില്ലയിലാണ് ബാറക് വാലി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്.
സ്‌ഫോടനത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നു.

അസമിന് വടക്കുള്ള കച്ചാര്‍ ഹില്‍സ് ജില്ലയിലാണ് അപകടം നടന്നത്. ഉള്‍പ്രദേശമായതിനാല്‍ അപകടത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ട്രാക്ക് കേടായതിനാല്‍ ഇതിലേയുള്ള ട്രയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.