കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ വടക്കന്‍ തഖാര്‍ പ്രവിശ്യയില്‍ ഒരു ശവസംസ്‌കാരച്ചടങ്ങിനിടെയായിരുന്നു ചാവേര്‍ സ്‌ഫോടനം. പാര്‍ലമെന്റ് അംഗമായ അബ്ദുള്‍ മത്‌ലബ് ബയ്ക്കും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ആക്രമണത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം അഫ്ഗാന്‍ പൗരന്‍മാരാണ്. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സംസ്‌ക്കാര ചടങ്ങു കഴിഞ്ഞ് ആളുകള്‍ പിരിയാന്‍ തുടങ്ങവേയായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാന്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.

Malayalam News

Kerala News In English